Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GeorgeManickarott

America

ഫൊ​ക്കാ​ന സ​മ​ഗ്ര​സം​ഭാ​വ​ന പു​ര​സ്കാ​രം ഡോ. ​എ.​കെ.​ബി. പി​ള്ള​യ്ക്കും ജോ​ർ​ജ് മ​ണ്ണീ​ക്ക​രോ​ട്ടി​നും

 

ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന 2024 - 2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള സ​മ​ഗ്ര​സം​ഭാ​വ​ന പു​ര​സ്കാ​രം പ്ര​ശ​സ്ത പ​ണ്ഡി​ത​നും സാ​ഹി​ത്യ​കാ​ര​നും മാ​ന​വ​വി​കാ​സ ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​എ.​കെ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്കും (എ​കെ​ബി), അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ ച​രി​ത്ര​കാ​ര​നും ശ്ര​ദ്ധേ​യ​നാ​യ സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​ർ​ജ് മ​ണ്ണീ​ക്ക​രോ​ട്ടി​നും (മ​ര​ണാ​ന​ന്ത​രം) ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ള സ​മൂ​ഹ​ത്തി​നും മ​ല​യാ​ള ഭാ​ഷ​യ്ക്കും സാ​ഹി​ത്യ​ത്തി​നും ഇ​രു​വ​രും ന​ൽ​കി​യ ദീ​ർ​ഘ​കാ​ല​വും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​തു​മാ​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് ഫൊ​ക്കാ​ന നേ​തൃ​ത്വം അ​റി​യി​ച്ചു.

1960-ൽ ​ഈ​സ്റ്റ് ക​രോ​ലി​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നാ​യാ​ണ് ഡോ. ​എ.​കെ.​ബി. പി​ള്ള അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ക്കാ​ദ​മി​ക-​ഗ​വേ​ഷ​ണ രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ അ​ദ്ദേ​ഹം കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​ന്ത്രോ​പോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ വി​ശി​ഷ്ടാം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ രൂ​പീ​ക​ര​ണ​കാ​ലം മു​ത​ൽ സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ൽ മാ​ർ​ഗ​ദ​ർ​ശ​ക​നാ​യും ഉ​പ​ദേ​ഷ്ടാ​വാ​യും അ​ദ്ദേ​ഹം സ​ജീ​വ പ​ങ്കു​വ​ഹി​ച്ചു. ഗ​വേ​ഷ​ണ ലേ​ഖ​ന​ങ്ങ​ൾ, നോ​വ​ലു​ക​ൾ, ചെ​റു​ക​ഥ​ക​ൾ, സ​ഞ്ചാ​ര​സാ​ഹി​ത്യ കൃ​തി​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം Transcendental Self, Shakespeare's King Lear: A Study of Human Order ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇം​ഗ്ലീ​ഷ് ഗ്ര​ന്ഥ​ങ്ങ​ളു​ടെ​യും ര​ച​യി​താ​വാ​ണ് അ​ദ്ദേ​ഹം.

കു​ട്ട​നാ​ട്ടി​ലെ മ​ങ്കൊ​മ്പ് സ്വ​ദേ​ശി​യാ​യ ഡോ. ​എ.​കെ.​ബി. പി​ള്ള, ഭാ​ര്യ ഡോ​ണാ പി​ള്ള​യ്ക്കൊ​പ്പം ന്യൂ​യോ​ർ​ക്കി​ലെ റി​വ​ർ​ഡെ​യി​ലി​ലാ​ണ് താ​മ​സം. 2026 ജൂ​ൺ 26ന് ​അ​ന്ത​രി​ച്ച ജോ​ർ​ജ് മ​ണ്ണീ​ക്ക​രോ​ട്ട് അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ​രം​ഗ​ത്തെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും വ​ള​ർ​ച്ച​യും ച​രി​ത്ര​വും രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ​ഗ്ര​ന്ഥ​മാ​യ "അ​മേ​രി​ക്ക​യി​ലെ ആ​ധു​നി​ക മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്രം' പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ സു​പ്ര​ധാ​ന കൃ​തി​ക​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

മ​ല​യാ​ളം സൊ​സൈ​റ്റി ഓ​ഫ് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റായും വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​വാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം നോ​വ​ൽ, ചെ​റു​ക​ഥ, ലേ​ഖ​നം തു​ട​ങ്ങി വി​വി​ധ സാ​ഹി​ത്യ​ശാ​ഖ​ക​ളി​ലാ​യി നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ച അ​ദ്ദേ​ഹം സം​ഘ​ട​ന​യു​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും വ​ള​ർ​ച്ച​യ്ക്ക് നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഈ ​ര​ണ്ട് വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്റെ​യും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെയും മ​ഹ​ത്വ​മാ​ണ് ഫൊ​ക്കാ​ന ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

പു​ര​സ്കാ​ര​ങ്ങ​ൾ 2026 ഓ​ഗ​സ്റ്റി​ൽ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നി​ൽ സ​മ്മാ​നി​ക്കും.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യ് ചാ​ക്ക​പ്പ​ൻ, സാ​ഹി​ത്യ​സ​മ്മേ​ള​ന ചെ​യ​ർ​മാ​ൻ കോ​ര​സ​ൺ വ​ർ​ഗീ​സ്, സാ​ഹി​ത്യ​സ​മ്മേ​ള​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.കെ. ജോ​ൺ​സ​ൺ, സ​ന്തോ​ഷ് പാ​ലാ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

Latest News

Corehub Up